ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദില്‍ ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 

ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ചത്. കഴുത്തില്‍ പലതവണ കുത്തിയ ശേഷം പ്രതികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് മുമ്പില്‍ കീഴടങ്ങി. രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.