കെട്ടിടത്തിലെ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്‍റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കെട്ടിടത്തിലെ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീപടര്‍ന്നു പിടിച്ചതോടെ ജീവനക്കാര്‍ ദൂരേക്ക് ഓടി മാറി. ചിലര്‍ കെട്ടിടത്തിന് മുമ്പില്‍ നിര്‍ത്തിയിട്ട കാറുകള്‍ ദൂരേക്ക് മാറ്റി. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും തങ്ങളുടെ കാറുകള്‍ സ്ഥലത്ത് നിന്ന് മാറ്റാനായില്ല. 

Read Also- ലാൻഡിങ്ങിനിടെ തീയും പുകയും; അതിവേഗ ഇടപെടൽ, വിമാനത്തിന്‍റെ എമർജൻസി ഡോറുകൾ തുറന്നു, യാത്രക്കാർ സുരക്ഷിതർ

Scroll to load tweet…