ലിമെറിക്കിലെ സെൻ്റ്. സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന പെസഹാശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും തോമസ് മാർ അലക്സന്ത്രിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായി. 

ഡബ്ലിൻ: അന്ത്യഅത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷയും നടന്നു. അയർലന്റിൽ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ അലക്സന്ത്രിയോസിൻ്റെ നേതൃത്വത്തിൽ യാക്കോബായ സഭാ വിശ്വാസികൾ പെസഹാ ആചരിച്ചു. ലിമെറിക്കിലെ സെൻ്റ്. സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന പെസഹാശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും തോമസ് മാർ അലക്സന്ത്രിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായി. 

കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഒരുമിച്ച് ചേർന്ന് പെസഹാ ആചരണവും ഉണ്ടായിരുന്നു. നൂറ് കണക്കിന് വിശ്വാസികളാണ് പീഡാനുഭവ വാരത്തിൻ്റെ ഭാഗമായുള്ള ശുശ്രൂഷകളിൽ പങ്കെടുത്തത്. കോർക്ക് സെൻ്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കും ഡബ്ലിൻ സ്വാർഡ്സ് സെൻ്റ് ഇഗ്നേഷ്യസ്, വാട്ടർഫോർഡ് സെൻ്റ് മേരീസ് എന്നീ പള്ളികളിൽ ഉയർപ്പ്- ഈസ്റ്റർ ശുശ്രൂഷകൾക്കും തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം