മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും ഏഷ്യ പസഫിക് സഹായ മെത്രാനുമായ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമേനിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.
ബ്രിസ്‌ബെയിൻ: പെസഹാ ആചാരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും ഏഷ്യ പസഫിക് സഹായ മെത്രാനുമായ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമേനിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ബ്രിസ്‌ബെയിൻ സെന്റ് ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ നടന്ന കാൽ കഴുകൽ ശുശ്രൂഷയിൽ നിരവധി ആളുകൾ പങ്കെടുത്തു. സൺഷൈൻ കോസ്റ്റ് മുതൽ ഗോൾഡ് കോസ്റ്റ് വരെയുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് ചടങ്ങിൽ പങ്കാളികളായത്.
