Asianet News MalayalamAsianet News Malayalam

മക്കയും പുണ്യസ്ഥലങ്ങളും സ്മാർട്ട് സിറ്റികളാകുന്നു

മക്ക ഗവർണറേറ്റും മക്ക വികസന അതോറിറ്റിയും വിവിധ മന്ത്രാലയങ്ങളും മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തെക്കുറിച്ചു പഠനവും നടത്തിയിരുന്നു. പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്

Mecca holy sites to become  Smart City in next few years
Author
Saudi Arabia, First Published Aug 15, 2019, 12:20 AM IST

റിയാദ്: മക്കയും പുണ്യസ്ഥലങ്ങളും സ്മാർട്ട് സിറ്റികളാകാനൊരുങ്ങുന്നു. പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അറിയിച്ചു. മക്കയുടെയും മറ്റു തീർത്ഥാടന കേന്ദ്രങ്ങളുടെയും വികസനത്തിനായി കഴിഞ്ഞ വർഷം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റോയൽ കമ്മീഷൻ സ്ഥാപിച്ചിരുന്നു.

മക്ക ഗവർണറേറ്റും മക്ക വികസന അതോറിറ്റിയും വിവിധ മന്ത്രാലയങ്ങളും മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തെക്കുറിച്ചു പഠനവും നടത്തിയിരുന്നു. പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതി ഏതാനം വർഷങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്നു മക്ക ഗവർണറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.

മിനാ വികസനത്തിനുള്ള ആദ്യ മാതൃക ഈ വർഷത്തെ ഹജ്ജ് കർമ്മം പൂർത്തിയായാലുടൻ നടപ്പിലാക്കി തുടങ്ങുമെന്ന് ഖാലിദ് അൽ ഫൈസൽ രാജകുമാരൻ വ്യക്തമാക്കിയിരുന്നു. തീർത്ഥാടകരുടെ താമസസ്ഥലങ്ങളും തമ്പുകളും അടങ്ങിയ പദ്ധതി അടുത്ത വർഷത്തെ ഹജ്ജിനു പ്രയോജനപ്പെടുത്തുന്നതിനാണ് ശ്രമം. ഹജ്ജ് - ഉംറ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനും തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുമാണ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്.

Follow Us:
Download App:
  • android
  • ios