ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ കാത്തിരിക്കുന്നു, അതിനൊപ്പം ഉപയോക്താക്കൾക്ക് അവരുടെ മൊത്തം ഓർഡറിൽ 10% ഓഫുള്ള പുതിയ പ്രമോ കോഡും ലഭ്യമാണ്!

ദോഹ: ഓൺലൈൻ ഉപഭോക്താക്കൾക്കായി ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മെഗാ ഡീൽസിന് വൻ സ്വീകാര്യത (www.megadeals.qa). വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നതും കൈനിറയെ സമ്മാനങ്ങൾ ലഭിക്കുന്നു എന്നതുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ക്യാഷ് പ്രൈസുകൾ, കാർ, സ്വർണ്ണം എന്നിങ്ങനെയുള്ള അനേകം സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

മെഗാ ഡീല്സ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ചില അധിക നേട്ടങ്ങൾ നൽകുന്നു – MEGA10 എന്ന എക്‌സ്‌ക്ലൂസീവ് പ്രമോ കോഡ് ഉപയോഗിച്ച് മൊത്തം ഓർഡറിൽ 10% ഡിസ്‌കൗണ്ട് നേടാം! ഈ കോഡ് മേയ് 1 വരെ മാത്രം.

ഉപഭോക്താക്കൾക്ക് www.megadeals.qa എന്ന വെബ്സൈറ്റ് സന്ദർശിച്ച് സൗജന്യ അക്കൗണ്ട് ഉണ്ടാക്കിയതിനുശേഷം വെബ്സൈറ്റ് വഴി സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഡ്രോയുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങൾ ഓൺലൈനായി ഷോപ്പുചെയ്ത് എളുപ്പമുള്ള സ്റ്റെപ്പുകൾ വഴി ചെക്ക്ഔട്ട് ചെയ്യാം. ഷോപ്പിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ, ഇൻവോയ്‌സിനൊപ്പം ഒരു പ്രൊമോഷണൽ ഡ്രോ എൻട്രി ടിക്കറ്റ് ഉപഭോക്താക്കൾക്ക് ലഭിക്കും. 

വാങ്ങിയ ഉത്പന്നങ്ങൾ പ്രാദേശികമായി ഡെലിവറി ചെയ്യാം (ഡെലിവറി ഫീസ് ബാധകം) അല്ലെങ്കിൽ ദോഹയിലെ മെഗാ ഡീൽസ് ഷോറൂമിൽ നിന്ന് നേരിട്ട് ശേഖരിക്കാനും കഴിയും. ഇതിന് പുറമെ ഓൺലൈനായി പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള സൗകര്യം ഉണ്ട്‌. (ഡെലിവറി/ഷിപ്പിംഗ് ഫീസ് ബാധകം).

മെഗാ ഡീൽസ് ഷോപ്പിംഗ് അനുഭവം ഉപയോക്തൃ സൗഹൃദമാണ്. കൂടാതെ ടോട്ട് ബാഗുകൾ, തെർമൽ ബോട്ടിൽ, നോട്ട്ബുക്കുകൾ, കീ ചെയിനുകൾ തുടങ്ങി വൈവിധ്യമാർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്കു ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഓരോ പർച്ചേയ്‌സിനൊപ്പവും ഉപഭോക്താക്കൾക്ക് ഒന്നോ അതിലധികമോ സജീവ പ്രമോഷണൽ ഡ്രോകളിൽ പങ്കെടുക്കാം, അതായത്: ആകെ 2,500,000 ഖത്തർ റിയാലിന്റെ ക്യാഷ് പ്രൈസുകൾ, ഒരു മസ്താങ് GTP 2024 കാർ, ഒരു കിലോ ശുദ്ധമായ സ്വർണം തുടങ്ങിയ സമ്മാനങ്ങളുള്ള ഡ്രോകൾ. ഓരോ പർച്ചേയ്‌സിലും, ഉപഭോക്താക്കൾക്ക് ഒരു പ്രമോഷണൽ ഡ്രോ എൻട്രി ലഭിക്കും, അത് അവർ വാങ്ങുന്ന ഓരോ ഉൽപ്പന്നവുമായി ബന്ധപ്പെട്ട ഡ്രോയിലേക്ക് സൗജന്യ പ്രവേശനം നൽകുന്നു.

ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഇനങ്ങളിൽ ഒന്നാണ് തെർമൽ ബോട്ടിൽ. അതിന്റെ രൂപകൽപ്പനയും ഈടുനിൽക്കുന്ന ഗുണനിലവാരവും, ഓരോ പർച്ചേയ്‌സിനും ഉപഭോക്താക്കൾക്ക് ക്യാഷ് പ്രൈസ് ഡ്രോയിലേക്ക് 3 എൻട്രികൾ ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ജൂൺ 17 ന് നടക്കുന്ന ഡ്രോയിൽ ഒരാൾക്ക് 1,000,000 ഖത്തർ റിയാൽ നേടി മില്യണേർ ആവാം, രണ്ടാമത്തെ വിജയിക്ക് 500,000 ഖത്തർ റിയാലും മൂന്നാമത്തെ വിജയിക്ക് 100,000 ഖത്തർ റിയാലും ലഭിക്കും. കൂടാതെ, നൂറുകണക്കിന് ആളുകൾക്ക് ക്യാഷ് പ്രൈസുകളും ലഭിക്കും ക്യാഷ് പ്രൈസിന് പുറമേ, മസ്താങ് GTP 2024, 1 കിലോ സ്വർണ്ണം എന്നിവയും ഡ്രോ വിജയികൾക്ക് ലഭിക്കും. ഡ്രോ സംബന്ധമായ കൂടുതൽ വിവരങ്ങൾ മെഗാ ഡീൽസ് വെബ്സൈറ്റിൽ ലഭ്യമാണ്.

ഖത്തറിന്റെ ഡിജിറ്റൽ ഷോപ്പിംഗ് മേഖലയിൽ മാറ്റം വരുത്തുകയും രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ വളർച്ച നേടിയെടുക്കുകയുമാണ് മെഗാ ഡീൽസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ഖത്തറിന്റെ നിയമവ്യവസ്ഥകൾക്കനുസരിച്ചും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരത്തോടു കൂടിയുമാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.