ഇരുപതിനടുത്ത് പ്രായമുള്ള നാല് സൗദി യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുടെ കൈവശം ലഹരി ഗുളികകളും കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയ നാലംഗ സംഘം അറസ്റ്റില്‍. വിദേശ തൊഴിലാളികലെ ആക്രമിക്കാനും പണം തട്ടിയെടുക്കാനും ഇവര്‍ ശ്രമിച്ചതായി അല്‍ജൗഫ് പൊലീസ് വക്താവ് കേണല്‍ യസീദ് അല്‍നോമസ് പറഞ്ഞു. 

ഇരുപതിനടുത്ത് പ്രായമുള്ള നാല് സൗദി യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുടെ കൈവശം ലഹരി ഗുളികകളും കണ്ടെത്തി. ഇവര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കേണല്‍ യസീദ് അല്‍നോമസ് കൂട്ടിച്ചേര്‍ത്തു.