വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്. 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് ശിക്ഷ.

മസ്കറ്റ്: ചൂട് ഉയര്‍ന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ഈ മാസം മുതല്‍ ഓഗസ്റ്റ് വരെ ഉച്ചയ്ക്ക് 12.30-3.-30നും ഇടയില്‍ നിര്‍മ്മാണ സ്ഥലങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.

പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്. 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് ശിക്ഷ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജൂണില്‍ തന്നെ കനത്ത ചൂട് ആരംഭിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ 45-50 ഡിഗ്രി സെല്‍ഷ്യസിനിടയിലായിരുന്നു താപനില.

 കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ; പ്രവാസി വനിത അറസ്റ്റില്‍

കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത കുവൈത്തില്‍ അറസ്റ്റിലായി. ലൈസന്‍സില്ലാതെ ചികിത്സയിച്ചത് പുറമെ അനുമതിയില്ലാത്ത സ്ഥലത്തുവെച്ചാണ് ചികിത്സ നടത്തിയതെന്നും കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാന്‍പവര്‍ പബ്ലിക് അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അറബ് വംശജയാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗന്ദര്യ വര്‍ദ്ധന ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത് രാജ്യത്ത് ലൈസന്‍സില്ലാത്ത ഉപകരണങ്ങളാണെന്നും പരിശോധനയില്‍ കണ്ടെത്തി. കുവൈത്തിലെ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ സ്‍ത്രീക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.