ബഹ്റൈനിൽ നേരിയ ഭൂചലനം. രാജ്യത്തെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

മനാമ: ബഹ്റൈനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഡിസംബർ 1ന് പുലർച്ചെയാണ് ബഹ്‌റൈനിൽ ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 8 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ബഹ്‌റൈൻ സമയം പുലർച്ചെ 2.58നാണ് (യുഎഇ സമയം പുലർച്ചെ 3.58) ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടില്ല.