റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി. അതായത്, വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ സൗദി വിട്ടാല്‍ മതി.
റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.
റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി. അതായത്, വിസ ഇഷ്യു ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ സൗദി വിട്ടാല്‍ മതി. ഇത്തരം സാഹചര്യങ്ങളില്‍ വിസാ കാലാവധി യാത്രാ ദിവസം മുതലാണ് കണക്കാക്കുക. എന്നാല്‍ റീ-എന്‍ട്രി വിസാ കാലാവധി ദിവസങ്ങളിലാണ് നിര്‍ണയിക്കുന്നതെങ്കിലും പ്രത്യേകം നിശ്ചയിച്ച ദിവസത്തിനു മുമ്പ് തിരികെ പ്രവേശിക്കണമെന്നാണ് നിര്‍ണയിക്കുന്നതെങ്കിലും ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ കാലാവധി കണക്കാക്കുക.
പരമാധി രണ്ടു മാസം വരെ കാലാവധിയുള്ള, ഒറ്റത്തവണ യാത്രക്കുള്ള റീ-എന്‍ട്രി വിസക്ക് 200 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക ഫീസ് നല്‍കണം. പരമാവധി മൂന്നു മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിക്ക് 500 റിയാലാണ് ഫീസ്. ഇഖാമ കാലാവധി പരിധിയില്‍, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രിയില്‍ അധികം വേണ്ട ഓരോ മാസത്തിനും 200 റിയാല്‍ വീതം അധിക ഫീസ് നല്‍കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,532 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,591 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
Read more: സൗദിയില്‍ ബുധനാഴ്ച വരെ കൊടും ചൂട്; 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താമെന്ന് മുന്നറിയിപ്പ്
പുതിയതായി നടത്തിയ 2,47,059 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,28,919 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,09,736 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,309 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 16,874 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
