ഖത്തറിലെത്തുന്ന പ്രവാസികള്‍ അവരുടെ സ്വന്തം രാജ്യത്തിന്റെ പ്രതിനിധികളും അംബാസഡര്‍മാരും ആയതിനാല്‍ ഏറ്റവും ഉന്നതവും കുലീനവുമായ ധാര്‍മിക മൂല്യങ്ങള്‍ പിന്തുരടണം. സ്വന്തം രാജ്യത്തിന്റെ ഏറ്റവും തിളക്കമേറിയ പ്രതിച്ഛായ ആയിരിക്കണം അവരിലൂടെ ഖത്തറില്‍ ദൃശ്യമാകേണ്ടതെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ലഫ്. കേണല്‍ അലി ഫലാഹ് അല്‍ മറി പറഞ്ഞു. 

ദോഹ: ഖത്തറില്‍ (Qatar) ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ (expatriate employees) രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും (adhere to the laws) രാജ്യത്തിന്റെ സംസ്‍കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുകയും വേണമെന്ന് ( respect the customs and traditions) ആഭ്യന്തര മന്ത്രാലയം (Ministry of Interior) ആവശ്യപ്പെട്ടു. ജീവനക്കാരുടെ വസ്‍ത്രധാരണം രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് (not against moral values) അവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കമ്പനികളോട് നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് (Webinar) ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.

ഖത്തറിലെത്തുന്ന പ്രവാസികള്‍ അവരുടെ സ്വന്തം രാജ്യത്തിന്റെ പ്രതിനിധികളും അംബാസഡര്‍മാരും ആയതിനാല്‍ ഏറ്റവും ഉന്നതവും കുലീനവുമായ ധാര്‍മിക മൂല്യങ്ങള്‍ പിന്തുരടണം. സ്വന്തം രാജ്യത്തിന്റെ ഏറ്റവും തിളക്കമേറിയ പ്രതിച്ഛായ ആയിരിക്കണം അവരിലൂടെ ഖത്തറില്‍ ദൃശ്യമാകേണ്ടതെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ലഫ്. കേണല്‍ അലി ഫലാഹ് അല്‍ മറി പറഞ്ഞു. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നിതിനുള്ള കൂട്ടുത്തരവാദിത്തം സംബന്ധിച്ച് അല്‍ റയ്യാന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു പ്രവാസിയും അയാള്‍ താമസിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ബോധവാനായിരിക്കുകയും വേണം. അതിന് പകരമായി ആ രാജ്യം അയാള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.

കമ്പനികള്‍ ജീവനക്കാര്‍ക്ക് കാലതാമസമില്ലാതെ കൃത്യസമയത്ത് ശമ്പളം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പളം ലഭിക്കുന്നതില്‍ കാലതാമസം വരികയാണെങ്കില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാം. ഒപ്പം സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാലിച്ച് കമ്പനികള്‍ ജീവനക്കാരുടെ ജീവന് സംരക്ഷണം നല്‍കണം. ഭക്ഷണവും യോജിച്ച താമസ സംവിധാനവും ഒരുക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. മോഷണവും ആക്രമണവും പോലുള്ള സംഭവങ്ങള്‍ ഒഴിക്കാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

ഒമാനിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് അധികൃതര്‍

മസ്‌കറ്റ്: ഒമാനിലേക്ക് (Oman) എത്തുന്ന യാത്രക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ (Ministry of Health) വെബ്‌സൈറ്റില്‍ ഇനിയും മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല എന്ന് സിവില്‍ എവിയേഷന്‍ സമിതി (Civil Aviation Committee) അറിയിച്ചു. സിവില്‍ ഏവിയേഷന്‍ സമിതി പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ 18 വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം

അബുദാബി: അബുദാബി (Abu Dhabi) വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധനാഫലം (PCR Test result) നിര്‍ബന്ധമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ ഫലം ഇവര്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. 

ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് അബുദാബിയെ ഒഴിവാക്കിയത്. എന്നാല്‍ ദുബൈ ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കുന്നത്. 

വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.