നാല് കിടക്കകളുള്ള മിനി എമർജൻസി ഡിപ്പാർട്ട്‌മെൻറിന് പുറമേ എട്ട് നിരീക്ഷണ കിടക്കകളും എട്ട് തീവ്രപരിചരണ കിടക്കകളുമുണ്ട്.

റിയാദ്: ദോഹയിലേക്ക് ലോകകപ്പ് ഫുട്ബാൾ കാണാൻ പോകുന്നവർക്കായി സൗദി - ഖത്തർ അതിർത്തി കവാടമായ ‘സൽവ’യിൽ 50 കിടക്കകളുള്ള മൊബൈൽ ആശുപത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറിന്റെ പിന്തുണയോടെ കിഴക്കൻ ഹെൽത്ത് ക്ലസ്റ്ററാണ് 2000 ചതുരശ്ര മീറ്റർ വിസ്തൃതിൽ ഫീൽഡ് ആശുപത്രി ആരംഭിച്ചിരിക്കുന്നത്.

50 കിടക്കകളുള്ളതാണ് ആശുപത്രിയെന്ന് ജോയിൻറ് ക്ലിനിക്കൽ സേവനങ്ങൾക്കായുള്ള കിഴക്കൽ ഹെൽത്ത് ക്ലസ്റ്ററിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ് ഡോ. മുബാറക് അൽമുൽഹിം പറഞ്ഞു. നാല് കിടക്കകളുള്ള മിനി എമർജൻസി ഡിപ്പാർട്ട്‌മെൻറിന് പുറമേ എട്ട് നിരീക്ഷണ കിടക്കകളും എട്ട് തീവ്രപരിചരണ കിടക്കകളുമുണ്ട്. സ്ഫോടക വസ്തുക്കളും മറ്റും മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുണ്ട്. ലബോറട്ടറി, എക്സ്-റേ റൂം, ഫാർമസി, ഉപകരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള മുറി, റേഡിയേഷൻ വിഷബാധയും വിഷ പദാർഥങ്ങളുമായി സമ്പർക്കം പുലർത്തുന്നതുമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മുറി എന്നിവയും ആശുപത്രിയിലുൾപ്പെടും. 

Read More - സൗദിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹം; 10 ലക്ഷം രൂപ പിഴ

സൗദി അറേബ്യയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു 

റിയാദ്: സൗദി അറേബ്യയില്‍ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദില്‍ യാഥാര്‍ത്ഥ്യമാകുന്ന പുതിയ വിമാനത്താവളത്തിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സൗദി. റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. 

കിങ് സല്‍മാന്‍ വിമാനത്താവളത്തിന് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടാകും. പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് അറിയപ്പെടും. ഇവയും പുതിയ വിമാനത്താവളത്തിന്റെ ഭാഗമാകും. ആറ് റണ്‍വേകളാണ് കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടാകുക.

Read More -  സൗദി അറേബ്യയില്‍ അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും രണ്ട് കുട്ടികളെയും ഇടിച്ചിട്ട ഡ്രൈവര്‍ അറസ്റ്റില്‍

12 ചതുരശ്ര കിലോമീറ്റര്‍ എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. 2030ഓടെ റിയാദിനെ ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയില്‍ ജനസംഖ്യയുള്ള നഗരമാക്കി മാറ്റുക എന്ന സൗദിയുടെ വിഷന്‍ പദ്ധതിക്ക് അനുസരിച്ചാണ് വിമാനത്താവള പദ്ധതി. 2030ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ക്കും 2050ഓടെ 18.5 കോടി യാത്രക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും.