Asianet News MalayalamAsianet News Malayalam

ഇസ്രയേല്‍-ഹമാസ് യുദ്ധം; അതിവേഗ പരിഹാരം വേണം, മോദിയുമായി ചര്‍ച്ച നടത്തി ശൈഖ് മുഹമ്മദ്

സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സംസാരിച്ചു.

Modi and uae president discussed concerns over humanitarian situation in Gaza
Author
First Published Nov 4, 2023, 12:30 PM IST

അബുദാബി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹചര്യം വഷളാകുന്നതും നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിലുമുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചു.

സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സംസാരിച്ചു. ഗാസയിലെ സാധാരണക്കാരായ പൗരന്മാരുടെ ജീവിതം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കാനും അവരുടെ ജീവന് സംരക്ഷണം നല്‍കാനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് യുഎഇ പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. 

യുഎഇ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയ വിവരം മോദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ  ആശങ്കകൾ പങ്കിട്ടെന്നും സുരക്ഷയും മാനുഷിക സാഹചര്യവും ഉറപ്പാക്കുന്നതിനും അ​തി​വേ​ഗ പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​യാ​യ​താ​യും മോദി കുറിച്ചു. അതേസമയം ഗാസ യുദ്ധം അവസാനിപ്പിച്ച് മാനുഷിക സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് ഇടപെടല്‍ തുടരുകയാണ് യുഎഇ.

Read Also -  പത്ത് മേഖലകളിൽ ഈ വർഷം സമ്പൂർണ സ്വദേശിവത്കരണം

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ തുറക്കുന്നതിനു മുന്നോടിയായാണ് പേര് മാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്.

അതേസമയം നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്.

പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 


 
Follow Us:
Download App:
  • android
  • ios