രാജ്യത്ത് ചൊവ്വാഴ്ചയിലെ ഉയര്‍ന്ന താപനില 37.8 ഡിഗ്രിയും താഴ്ന്ന താപനില 14.8 ഡിഗ്രിയുമായിരുന്നു.

അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും ചൊവ്വാഴ്ച സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്ന് കൂടുതല്‍ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. രാജ്യത്ത് ചൊവ്വാഴ്ചയിലെ ഉയര്‍ന്ന താപനില 37.8 ഡിഗ്രിയും താഴ്ന്ന താപനില 14.8 ഡിഗ്രിയുമായിരുന്നു.

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ ഷാര്‍ജയില്‍ റോഡ് അടച്ചു. ഷാര്‍ജക്കും കല്‍ബക്കും ഇടയ്ക്കുള്ള വാദി അല്‍ ഹലൂ റോഡിലാണ് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിരോധിച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചത്. മഴക്കാലത്ത് റോഡുകളില്‍ കൂടുതല്‍ അപകട സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധിൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.