ഇറാഖില്‍ നിന്ന് ബസില്‍ എത്തിയ യാത്രക്കാരന്റെ ബാഗിലാണ് ടോസ്റ്റര്‍ ഉണ്ടായിരുന്നത്. എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇലക്ട്രിക് സാല്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ സംശയം തോന്നി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇറാഖില്‍ നിന്നെത്തിയ ഇലക്ട്രിക് സാന്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് രാജ്യത്തേക്ക് കടത്തിയത്. അബ്ദാലി കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാമിലേറെ ഹാഷിഷാണ് പിടിച്ചെടുത്തത്.
ഇറാഖില്‍ നിന്ന് ബസില്‍ എത്തിയ യാത്രക്കാരന്റെ ബാഗിലാണ് ടോസ്റ്റര്‍ ഉണ്ടായിരുന്നത്. എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇലക്ട്രിക് സാല്‍വിച്ച് മേക്കര്‍ ഗ്രില്ലില്‍ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ കോയിലുകള്‍ക്കുള്ളില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. 10 കിലോയിലേറെ ഹാഷിഷ് ആണ് പിടിച്ചെടുത്തത്. അടിയന്തര നിയമനടപടികള്‍ സ്വീകരിച്ച ശേഷം പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന; 48 പേര്‍ അറസ്റ്റില്‍
140 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: മദ്യ ശേഖരവുമായി പ്രവാസി യുവാവ് കുവൈത്തില്‍ പിടിയില്‍. അഹ്‍മദ് ഗവര്‍ണറേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മംഗഫില്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനായ പ്രവാസി പിടിയിലായത്. 140 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.
പ്രാദേശികമായി നിര്‍മിച്ച മദ്യം പ്ലാസ്റ്റിക് കുപ്പികളിലാക്കി വില്‍പനയ്‍ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. എന്നാല്‍ പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുവൈത്തില്‍ വിവിധ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. വേശ്യാവൃത്തിയിലേര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടിയിരുന്നു. ഫര്‍വാനിയ, അഹ്‍മദി ഗവര്‍ണറേറ്റുകളിലെ വ്യത്യസ്‍ത സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.
