Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 2022ല്‍ പിടിയിലായത് 10,000 അനധികൃത താമസക്കാര്‍

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവര്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, വ്യാജമായി റെസിഡൻസ് പെര്‍മിറ്റോ വിസ ഉണ്ടാക്കി തുടര്‍ന്നിരുന്നവര്‍, ഔദ്യോഗികാനുമതിയില്ലാതെ തൊഴില്‍ ചെയ്തിരുന്നവര്‍, വിസിറ്റ് വിസയിലെത്തി തൊഴില്‍ ചെയ്തിരുന്നവര്‍ എന്നിങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവരാണ് പിടിയിലായിട്ടുള്ളത്. 

more than 10000 illegal resident arrested in uae in 2022
Author
First Published Feb 1, 2023, 9:18 PM IST

ദുബൈ:യുഎഇയില്‍ 2022ല്‍ മാത്രമായി പതിനായിരത്തിലധികം അനധികൃത താമസക്കാരെ പിടികൂടിയെന്ന് അധികൃതര്‍. ആകെ 10,576 അനധികൃത താമസക്കാര്‍ക്കെതിരെയാണത്രേ ഒരു വര്‍ഷത്തിനുള്ളില്‍ നിയമനടപടി സ്വീകരിച്ചത്. 

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവര്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, വ്യാജമായി റെസിഡൻസ് പെര്‍മിറ്റോ വിസ ഉണ്ടാക്കി തുടര്‍ന്നിരുന്നവര്‍, ഔദ്യോഗികാനുമതിയില്ലാതെ തൊഴില്‍ ചെയ്തിരുന്നവര്‍, വിസിറ്റ് വിസയിലെത്തി തൊഴില്‍ ചെയ്തിരുന്നവര്‍ എന്നിങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവരാണ് പിടിയിലായിട്ടുള്ളത്. 

മുൻവര്‍ഷങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍ അനധികൃത താമസക്കാരുടെ എണ്ണം 2022ല്‍ നേരിയ രീതിയിലെങ്കിലും കുറഞ്ഞിരിക്കുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് 2021ലെ കണക്ക് താരതമ്യപ്പെടുത്തുമ്പോള്‍.2021ല്‍ 10,790 പേരെയാണ് യുഎഇയില്‍ അനധികൃത താമസത്തിന്‍റെ പേരില്‍ പിടികൂടിയിരുന്നത്. 

പ്രധാനമായും തൊഴില്‍ സംബന്ധമായ നിയമലംഘനങ്ങളെ കുറിച്ചാണ് പലരിലും അവബോധമില്ലാത്തത്. നിയമപരമായി അനുമതി നേടിയ ശേഷം മാത്രമേ പാര്‍ട് ടൈം ജോലികളില്‍ ആളുകള്‍ക്ക് വ്യാപൃതരാകാൻ സാധിക്കൂ. എന്നാല്‍ പലരും ഈ അനുമതി തേടാതെ തന്നെ മുഴുവൻ സമയജോലിക്കൊപ്പം പാര്‍ട് ടൈം ജോലിയുമെടുക്കുകയാണ്. ഇതെല്ലാം അനധികൃതമാണ്. 

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരില്‍ നിന്ന് പിഴയാണ് ഈടാക്കുക. അതുപോലെ തന്നെ വിസിറ്റ് വിസയിലെത്തി പിന്നീട് തുടരുന്നവര്‍- ജോലി ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നും പ്രതിദിനം നിശ്ചിത തുക പിഴയായി ഈടാക്കുകയാണ് ചെയ്യുക. 

പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

ദുബൈ: പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണില്‍ വിളിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രവാസി മലയാളിക്ക് നഷ്ടമായത് ഭീമൻ തുക. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ ഇവരുടെ 14,600 ദിര്‍ഹത്തിലധികം തുക പിൻവലിക്കുകയായിരുന്നു. ഇതിന് ശേഷം കാര്‍ഡ് ബ്ലോക്ക് ചെയ്യാൻ സാധിച്ചു. ദുബൈയില്‍ തന്നെ താമസിക്കുന്ന മലയാളി യുവതിയും കുടുംബവുമാണ് കടുത്ത തട്ടിപ്പിന് ഇരയായത്. 

Also Read:- യുഎഇയില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു മരണം; ഒപ്പമുണ്ടായിരുന്നയാളിന് ഗുരുതര പരിക്ക്

Follow Us:
Download App:
  • android
  • ios