കുവൈത്ത് സിറ്റി: ലോക്ക് ഡൗണ്‍ കാലയളവില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മടങ്ങിയത് ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍. മാര്‍ച്ച് 16 മുതല്‍ ജൂലൈ ഒമ്പത് വരെയുള്ള 116 ദിവസത്തിനിടെയാണ് 1,58,031 വിദേശികള്‍ മടങ്ങിയതെന്ന് കുവൈത്ത് ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയവരില്‍ കൂടുതലും. ഈ വര്‍ഷം അവസാനത്തോടെ കുവൈത്തില്‍ നിന്നും മടങ്ങിപ്പോകുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പല സ്വകാര്യ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടതും കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങുന്നതുമാണ് പ്രവാസികളുടെ മടക്കത്തിന് കാരണം.

കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് പ്രത്യേക ഇത്തിഹാദ് സര്‍വ്വീസുകള്‍