സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീറിലെ തന്മിയ പ്രദേശത്ത് കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന ശരീഫ് ഖാന്‍ താമസസ്ഥലത്തു വെച്ചാണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശ് ബറേലി സ്വദേശിയായ ശരീഫ് ഖാന്റെ (43) മൃതദേഹമാണ് അബഹ എയർപോർട്ടില്‍ നിന്ന് ജിദ്ദ വഴി ഡൽഹിയിലേക്ക് കൊണ്ടുപോയത്.
സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീറിലെ തന്മിയ പ്രദേശത്ത് കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന ശരീഫ് ഖാന്‍ താമസസ്ഥലത്തു വെച്ചാണ് മരിച്ചത്. ഏറെക്കാലം പ്രവാസിയായിരുന്ന ശരീഫ് ഖാന്‍ പുതിയ വിസയിൽ ഒരു വർഷം മുമ്പാണ് വീണ്ടും ജോലി തേടിയെത്തിയത്.
ഭാര്യയും മൂന്നു മക്കളുമുണ്ട്. തുടര്‍ നടപടികള്‍ പൂർത്തിയാക്കാൻ കെ.എം.സി.സി ലീഗല്‍ സെല്‍ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി സഹായത്തിനുണ്ടായിരുന്നു. ഭാര്യ - ഉജാമ ബീഗം. മക്കള്‍ - ഫായിസ്, ഫൈസല്‍, ഇഷാം. സഹോദരങ്ങള്‍ - റഹീസ് ഖാന്‍, ബാബു ഖാന്‍, ബുദ്ദു ഖാൻ.
Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്
താമസസ്ഥലത്ത് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മസ്‍കത്ത്: ഒമാനില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത് അബ്ദുൾസലാം (52) എന്ന കുഞ്ഞിപ്പയാണ് സലാലയിൽ മരിച്ചത്. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കോയാമുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ - ഹസീന. മക്കൾ - മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ. മരുമകൻ - അബുബക്കർ. സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
