Asianet News MalayalamAsianet News Malayalam

27 വർഷത്തെ പ്രവാസ ജീവിതം; ഹൃദയാഘാതം മൂലം മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം സൗദിയില്‍ ഖബറടക്കി

ഔറംഗബാദിലെ റാഫി ഗഞ്ച് എന്ന ഗ്രാമത്തിൽ ഭാര്യയും നാല് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു.

mortal remains of indian expat cremated in saudi
Author
First Published Mar 5, 2024, 5:15 PM IST

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ മുബാറസിൽ ഹൃദയാഘാതം മൂലം മരിച്ച ബീഹാർ ഔറംഗബാദ് സ്വദേശി മുഹമ്മദ് തൗഫീഖിെൻറ (52) മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മുബാറസിൽ ഖബറടക്കി. ഫെബ്രുവരി 21നാണ് മരിച്ചത്. കഴിഞ്ഞ 27 വർഷമായി മുബറസിലെ അൽ ജൗഹർ എന്ന സ്വദേശി കുടുംബത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഔറംഗബാദിലെ റാഫി ഗഞ്ച് എന്ന ഗ്രാമത്തിൽ ഭാര്യയും നാല് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഒരാളെ പോലെയാണ് അൽ ജൗഹർ കുടുംബം തൗഫീഖിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ആ കുടുംബത്തിലെ അംഗങ്ങളെ വല്ലാതെ ദു:ഖത്തിലാഴ്ത്തി മരണമെന്ന് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത മലയാളി സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും പറഞ്ഞു.

Read more -  ഇക്കുറിയും ജാക്പോട്ട് ഇങ്ങെടുത്തു; ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ലഭിക്കുക കോടികൾ

തൗഫീഖിെൻറ പാസ്പോർട്ട് സംബന്ധമായ ചില പ്രശ്നങ്ങൾ കാരണം നടപടിക്രമങ്ങളിൽ തടസ്സം നേരിട്ടപ്പോൾ സുഹൃത്ത് നിസാം പന്മന അൽ ഹസ ഒ.ഐ.സി.സി നേതാക്കളുമായി ബന്ധപ്പെടുകയും സാമൂഹിക പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളി റിയാദ് ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ശരിയാക്കുകയുമായിരുന്നു. അൽജൗഹർ കുടുംബത്തിലെ നിരവധിയാളുകൾക്കൊപ്പം അൽ ഹസയിലെ സാമൂഹിക പ്രവർത്തകരായ പ്രസാദ് കരുനാഗപ്പള്ളി, ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, നൗഷാദ് താനൂർ, ഷമീർ പാറക്കൽ, നിസാം പന്മന എന്നിവരും തൗഫീഖിെൻറ നിരവധി സുഹൃത്തുക്കളും ഖബറടക്കൽ ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios