റിയാദിൽ നിന്ന് 230 കിലോ മീറ്റർ അകലെ ഹോത്ത സുദൈർ ജനറല്‍ ആശുപത്രിയിൽ മരിച്ച ഹൈദരാബാദ് കരീം നഗർ സ്വദേശി വീരാഹിന്റെ (56) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാലു മാസത്തിന് ശേഷം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന് 230 കിലോ മീറ്റർ അകലെ ഹോത്ത സുദൈർ ജനറല്‍ ആശുപത്രിയിൽ മരിച്ച ഹൈദരാബാദ് കരീം നഗർ സ്വദേശി വീരാഹിന്റെ (56) മൃതദേഹമാണ് റിയാദിൽ നിന്നും ഹൈദരാബാദിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ കൊണ്ട് പോയത്.
ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌ക്കരിച്ചു. പിതാവ് - മലയ്യ, മാതാവ് - ബൂദവ്വ, ഭാര്യ - മല്ലാവ. മൃതദേഹം നാട്ടിൽ കൊണ്ടുപൊകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സൗദിയിലെ ഹോത്ത സുദൈർ കെ.എം.സി.സി നേതാക്കളും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളും നേതൃത്വം നൽകി.
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി പോളിടെക്നികിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ ദമ്മാമിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.
റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീര്‍. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം രാവിലെ അബ്‍കേക്ക് അരാംകോ പാലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‍കരിക്കും. പിതാവ് - ഫറഫുദ്ദീന്‍. മാതാവ് - നസീമ.
