ലൈല അഫ്‌ലാജിന് 30 കിലോമീറ്റര്‍ അകലെ റോഡ് പണിയിലേര്‍പ്പെട്ട വാഹനത്തിന്റെ പിറകില്‍ വേറൊരു വാഹനം ഇടിച്ചായിരുന്നു അപകടം. റോഡ് പണി നടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ഗോപാലകൃഷ്ണ പിള്ളൈ തത്സമയം മരിച്ചു.

റിയാദ്: റിയാദില്‍ നിന്ന് ലൈല അഫ്‌ലാജിലേക്കുള്ള റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈയുടെ (56) മൃതദേഹമാണ് റിയാദില്‍നിന്ന് കോളംബോ വഴി പോയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.

ലൈല അഫ്‌ലാജിന് 30 കിലോമീറ്റര്‍ അകലെ റോഡ് പണിയിലേര്‍പ്പെട്ട വാഹനത്തിന്റെ പിറകില്‍ വേറൊരു വാഹനം ഇടിച്ചായിരുന്നു അപകടം. റോഡ് പണി നടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ഗോപാലകൃഷ്ണ പിള്ളൈ തത്സമയം മരിച്ചു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സാംസ്‌കരിച്ചു. പിതാവ്: നീലകണ്ഠ പിള്ളൈ, മാതാവ്: വലിമ്മ, ഭാര്യ: കല. ലൈല അഫ്‌ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് രാജ, റിയാദ് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്.