30 വര്‍ഷമായി റിയാദിന് സമീപം മുസാഹ്മിയയില്‍ കെട്ടിട നിര്‍മാണ രംഗത്ത് ജോലി ചെയ്തിരുന്ന കന്യാകുമാരി ജില്ലയിലെ കാര്യവിളൈ മോണ്ടായ്കടവ് സ്വദേശിയായ വിത്സന്‍റെ (55) മൃതദേഹമാണ് കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചത്.

റിയാദ്: ഹൃദയാഘാതത്തെ(Heart attack) തുടര്‍ന്ന് റിയാദില്‍(Riyadh) മരിച്ച തമിഴ്‌നാട് (Tamil Nadu)സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. 30 വര്‍ഷമായി റിയാദിന് സമീപം മുസാഹ്മിയയില്‍ കെട്ടിട നിര്‍മാണ രംഗത്ത് ജോലി ചെയ്തിരുന്ന കന്യാകുമാരി ജില്ലയിലെ കാര്യവിളൈ മോണ്ടായ്കടവ് സ്വദേശിയായ വിത്സന്‍റെ (55) മൃതദേഹമാണ് കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചത്.

വിത്സന്‍റെ ഭാര്യ രാജകുമാരി, മക്കള്‍ ബിബിന്‍ റിജോ, എബിന്‍ റിജോ എന്നിവര്‍ നാട്ടിലുണ്ട്. കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീര്‍ എം.കെ. പുലാമന്തോള്‍, ജീവകാരുണ്യ ആക്ടിങ് കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, പി.പി. ശങ്കര്‍ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മൂന്നുമാസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു