ബുധനാഴ്ച റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍  മുംബൈയിലേക്ക് കൊണ്ട് പോയ മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി.

റിയാദ്: ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി പത്മവിലാസം വേണുഗോപാലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ബുധനാഴ്ച റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്ക് കൊണ്ട് പോയ മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തിലാണ്.