Asianet News MalayalamAsianet News Malayalam

സൗദിയില്‍ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം ഖബറടക്കി

മരണം അറിഞ്ഞ ഉടനെ സന്ദർശന വിസയിൽ റിയാദിലെത്തിയ പിതാവ് മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്.

mortal remains of keralite expat cremated in saudi rvn
Author
First Published Sep 13, 2023, 1:08 PM IST

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം റിയാദിലെത്തിച്ച് ഖബറടക്കി. 

തിങ്കളാഴ്ച എകിസിറ്റ് 15 അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. മരണം അറിഞ്ഞ ഉടനെ സന്ദർശന വിസയിൽ റിയാദിലെത്തിയ പിതാവ് മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്. മാതാവ്: നദീറ. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ഹുറൈമില കെ.എം.സി.സി ഭാരവാഹി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവരാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നത്.

Read Also - സൗദിയിൽ റോഡപകട മരണങ്ങൾ 35 ശതമാനം കുറഞ്ഞു

തീപ്പൊള്ളലേറ്റു മരിച്ച മൂന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനിയും കടമ്പകളേറെ

റിയാദ്: മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ് പ്രവിശ്യയിൽ ദിലം മേഖലയിലെ ദുബയ്യയിൽ കൃഷി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ ഫർഹാൻ അലി (32), ബിഹാർ സ്വദേശികളായ സണ്ണി കുമാർ (26), അൻസാരി മുംതാസ് (30) എന്നിവരാണ് അവർ താമസിച്ചിരുന്ന പോർട്ടബിൾ കണ്ടയ്നറിന് തീപിടിച്ച് വെന്ത് മരിച്ചത്.

രാത്രിയിലുണ്ടായ തീപിടുത്തമായതിനാൽ ഉറക്കത്തിലായിരുന്ന തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. തിരിച്ചറിയാനാവാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹങ്ങൾ ദിലം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം തുടങ്ങിയതോടെ സ്പോൺസർ സഹകരിക്കാൻ തയ്യാറായില്ല. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടിൽ സ്പോൺസർ ഉറച്ചുനിന്നതോടെ ഇന്ത്യൻ എംബസി അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ്‌ പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റി. കോടതി വിധിക്കായി കാത്തുനിൽക്കുകയാണ് ഇന്ത്യൻ എംബസിയും മരിച്ചവരുടെ കുടുംബവും. കേളി കലാസാസ്കാരിക വേദി അൽഖർജ് ജീവകാരുണ്യ വിഭാഗമാണ് മൂന്നു മാസത്തോളമായി ഈ കേസ് കൈകാര്യം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios