Asianet News MalayalamAsianet News Malayalam

യൂസഫലി ഇടപെട്ടു; കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടില്‍ അയക്കാന്‍ നടപടി തുടങ്ങി

ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ ബാബുവിന്റെ മകന്‍ എബിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് മൃതദേഹം നാട്ടില്‍ അയക്കാന്‍ സൗദിയിലെ ലുലു മാനേജ്‌മെന്റും സാമൂഹിക പ്രവര്‍ത്തകരും ശ്രമം തുടങ്ങിയത്.

Mortal remains of Keralite expat died in Saudi will be repatriated
Author
Riyadh Saudi Arabia, First Published Jun 19, 2022, 9:07 AM IST

റിയാദ്: സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തില്‍ ബാബുവിന്റെ (41 വയസ്) മൃതദേഹം നാട്ടില്‍ അയക്കാന്‍ നടപടി തുടങ്ങി. ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ ബാബുവിന്റെ മകന്‍ എബിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി ഉറപ്പ് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് മൃതദേഹം നാട്ടില്‍ അയക്കാന്‍ സൗദിയിലെ ലുലു മാനേജ്‌മെന്റും സാമൂഹിക പ്രവര്‍ത്തകരും ശ്രമം തുടങ്ങിയത്.

പ്രവാസി മലയാളിയെ പച്ചക്കറി ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ ടൈല്‍സ് ജോലിക്കാരനായിരുന്ന ബാബു പണിനടക്കുന്ന ഒരു കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാന്‍ എടുത്ത കുഴിയില്‍ വീണാണ് മരിച്ചത്. സ്‌പോണ്‍സറുമായി ബന്ധപ്പെട്ടും മറ്റും ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതും അപകട മരണമായതുകൊണ്ടുള്ള പൊലീസ് നടപടികളും കാരണം മൃതദേഹം നാട്ടില്‍ അയക്കുന്നത് വൈകുകയായിരുന്നു. ഏഴുവര്‍ഷമായി സൗദിയിലുള്ള ഇയാള്‍ നാട്ടില്‍ പോയിട്ട്  നാല് വര്‍ഷമായി. മൃതദേഹമെങ്കിലും ഒരു നോക്ക് കാണണമെന്നുള്ള കുടുംബത്തിന്റെ ആഗ്രഹം യുസുഫലിയുടെ ഇടപെടല്‍ കൊണ്ട് സാധ്യമാകാന്‍ ഒരുങ്ങുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios