ബുറൈദയിലെ കിങ് ഫഹദ് സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടന്ന് ചികിത്സ തേടി എത്തുകയും താമസിയാതെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. ആറു വര്‍ഷമായി സമാമ കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഹൃദയാഘാതമുണ്ടായി(heart attack) മരിച്ച തൃശൂര്‍ അഞ്ചേരി ജി.ടി നഗര്‍ സ്വദേശി മൂലന്‍സ് ഹൗസില്‍ വര്‍ഗീസിന്റെ ഭാര്യ ഷീബ വര്‍ഗീസിന്റെ (46) മൃതദേഹം രണ്ട് മാസത്തിന് ശേഷം വെള്ളിയാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ മൂന്നിന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

ബുറൈദയിലെ കിങ് ഫഹദ് സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടന്ന് ചികിത്സ തേടി എത്തുകയും താമസിയാതെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു. ആറു വര്‍ഷമായി സമാമ കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. വിനീഷ്, വിനയ എന്നിവര്‍ മക്കളാണ്. കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുളള അനാസ്ഥയില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം നേരിടേണ്ടിവന്നു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മൃതദേഹം നാട്ടിലയക്കാനുളള രേഖകളെല്ലാം സാമുഹിക പ്രവര്‍ത്തകര്‍ ശരിയാക്കി നല്‍കിയിട്ടും വൈകിയപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ സാമുഹിക പ്രവര്‍ത്തകര്‍ രണ്ടു തവണ സൗദി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബുറൈദയിലെ സമൂഹിക പ്രാവര്‍ത്തകന്‍ സലാം പറാട്ടി, റിയാദിലെ ന്യൂഏജ് ഇന്ത്യ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ എം. സാലി ആലുവ, മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. 

സൗദിയില്‍ പോകാന്‍ ഷാര്‍ജയിലെത്തിയ മലയാളി ഉറക്കത്തില്‍ മരിച്ചു