റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.   

റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ച മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബിെൻറ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ആരിഫയാണ് ഭാര്യ.

മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹത്തോടൊപ്പം റിയാദിൽനിന്ന് മകൻ ഷാഹുൽ അനുഗമിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് ഐ.സി.എഫ് റിയാദ് ഘടകം വെൽഫെയർ പ്രവർത്തകരാണ്. 

Read Also - അപകട വിവരം ആരും അറിഞ്ഞില്ല, ആശുപത്രിയിലെത്തിക്കാൻ വൈകി; മലയാളി കുടുംബം അപകടത്തിൽപ്പെട്ടത് യാത്രക്കിടെ

ചികിത്സയിൽ കഴിയവേ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് മരിച്ചത്. 

ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ്‌ റയ്യാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...