നാട്ടില്‍ നിന്നെത്തി അഞ്ച് ദിവസത്തിനകം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. 

ദോഹ: ഖത്തറില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറുകോല്‍ സ്വദേശിയായ ജയേഷ് മോഹന്റെ മൃതദേഹമാണ് ദോഹയില്‍ നിന്ന് നാട്ടിലെത്തിച്ചത്. ബംഗളുരുവില്‍ ജനിച്ചുവളര്‍ച്ച ജയേഷ് നേരത്തെ ദുബൈയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഒരു ക്ലീനിങ് കമ്പനിയിലെ ഓപ്പറേഷന്‍സ് മാനേജറായാണ് ഖത്തറിലെത്തിയത്.

ദോഹയില്‍ ജോലി ചെയ്യുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് 2013ല്‍ ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഈ വര്‍ഷം ജനുവരി 19നാണ് ദോഹയില്‍ മടങ്ങിയെത്തിയത്. നാട്ടില്‍ നിന്നെത്തി അഞ്ച് ദിവസത്തിനകം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഏതാനും ദിവസം മുമ്പ് ആരോഗ്യനില വഷളാവുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. പരേതനായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്. സഹോദരന്‍ - ഹരീഷ് മോഹന്‍. കള്‍ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Read also: യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗരുതര പരിക്ക്