മകളുടെ കല്യാണത്തിന് പോകാൻ കഴിയാതിരുന്ന മോഹനൻ കല്യാണശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽ കെട്ടിടത്തിന്റെ ബാൽക്കെണിയിൽനിന്ന് താഴെ വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശി മോഹനൻ (60) വർഷങ്ങളായി സൗദി വടക്കൻ അതിർത്തിയിലെ ഖുറയാത്ത് പട്ടണത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു വീണ് പരിക്കേറ്റായിരുന്നു മരണം. 

മകളുടെ കല്യാണത്തിന് പോകാൻ കഴിയാതിരുന്ന മോഹനൻ കല്യാണശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. മോഹനന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവർത്തകൻ സലീം കൊടുങ്ങല്ലൂരിനൊപ്പം ഖുറയാത്തിലെ ഐ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. സുനിതയാണ് മരിച്ച മോഹനന്റെ ഭാര്യ. മകൾ: മീനാക്ഷി. പിതാവ്: കേശവൻ.

Read also: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

ചികിത്സയില്‍ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഖാലിദ് കുനിയില്‍ (51) ആണ് മരിച്ചത്. അല്‍ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഖത്തര്‍ ഐസിഎഫ് അല്‍ സദ്ദ് യൂണിറ്റ് പ്രവര്‍ത്തകനാണ്. ഭാര്യ: റംല, മക്കള്‍: ഷുഹൈബ്, ഷെറിന്‍ ഷഹനാസ്, ഷംനത്ത്, ഷംസിയ. മരുമകന്‍: ഷബീല്‍.

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരിച്ചത്. അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

ഞായറാഴ്ച രാവിലെ അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം ഇടിച്ചത്. രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.