റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖിൽ വെച്ചാണ്‌ സതീശൻ മരണപ്പെട്ടത്. 

റിയാദ് : ഹൃദയസ്‍തംഭനം മൂലം മരണപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂർ ജില്ലയിലെ വയനൂർ കോലയാട്, തംബുരു നിവാസിൽ സതീശൻ പി ബിയുടെ (48) മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖിൽ വെച്ചാണ്‌ സതീശൻ മരണപ്പെട്ടത്. 

10 വർഷമായി തദീഖിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്‍തുവരികയായിരുന്നു. റിയാദ് കേളി കലാസാംസ്‍കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പരേതന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും നാട്ടിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona