അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഹുസൈന്റെ ഭാര്യ ഫസീലയും ഒന്നര വയസ്സുള്ള കുഞ്ഞും നാട്ടിലേക്ക് മടങ്ങി.ഹുറയ്‍മല പട്ടണത്തിൽനിന്ന് മദീന സന്ദർശനത്തിന് പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 13 പേർ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം സംസ്‍കരിച്ചു. ഈ മാസം ഏഴാം തീയതി സൗദി അറേബ്യയിലെ ഖസീമിൽ അൽറാസ് പട്ടണത്തിന് സമീപം സബ്ഹാനിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബന്ധുക്കളായ രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങളാണ് സംസ്‍കരിച്ചത്.
മലപ്പുറം മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (29), സഹോദരി ഭർത്താവ് മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദിന് സമീപം ഹുറയ്‍മല പട്ടണത്തിൽ ഖബറടക്കിയത്. അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഹുസൈന്റെ ഭാര്യ ഫസീലയും ഒന്നര വയസ്സുള്ള കുഞ്ഞും നാട്ടിലേക്ക് മടങ്ങി.
ഹുറയ്‍മല പട്ടണത്തിൽനിന്ന് മദീന സന്ദർശനത്തിന് പുറപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 13 പേർ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്. കെ.എം.സി.സി പ്രവർത്തകരാണ് അപകടാനന്തര നിയമ നടപടികൾ പൂർത്തിയാക്കാനും മൃതദേഹങ്ങള്‍ ഖബറടക്കാനും രംഗത്തുണ്ടായിരുന്നത്.
Read also: ആത്മഹത്യ ശ്രമം; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു
ഒമാനില്‍ വീടിന് തീപിടിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സീബ് വിലായത്തിലെ ദക്ഷിണ മാബിലയിലായിരുന്നു അപകടം. തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
Read also: അപകട ശേഷം വാഹനം നിര്‍ത്താതെ പോയി; പ്രവാസി ഡ്രൈവറെ പിടികൂടി പൊലീസ്
തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വീടുകളില്‍ സ്‍മോക്ക് സെന്‍സറുകളും ഗ്യാസ് ലീക്ക് കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും ഘടിപ്പിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വീട്ടുപകരണങ്ങള്‍ അവയുടെ ഉപയോഗം കഴിഞ്ഞ ഉടനെ ഓഫ് ചെയ്ത് വെയ്ക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെട്ടു.
تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة #مسقط من إخماد حريق شب في منزل بمنطقة المعبيلة الجنوبية بولاية #السيب ، دون تسجيل إصابات.
— الدفاع المدني والإسعاف - عُمان (@CDAA_OMAN) October 11, 2022
وتنصح الهيئة بأهمية تركيب أجهزة كشف الدخان وتسرب الغاز بالمنزل وإغلاق الأجهزة الكهربائية بعد استخدامها مباشرة تجنباً للمخاطر. pic.twitter.com/tAKXXhl2k6
