ഹയ്യുൽ ഫൈഹ മസ്ജിദ് റഹ്മ ഖബർസ്ഥാനിലാണ് മറവുചെയ്യുകയെന്ന് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് അറിയിച്ചു.  

റിയാദ്​: ജിദ്ദയിലുള്ള മകളുടെ അടുത്ത്​ സന്ദർശന വിസയിലെത്തി കഴിയുന്നതിനിടയിൽ രോഗബാധിതയായ മലപ്പുറം സ്വദേശിനി മരിച്ചു. മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (48) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ്​ മരിച്ചത്. ഭർത്താവ് - പിലാക്കൽ അബ്ദുൽ ഹമീദ്, മക്കൾ - അജിന, ഹസ്ന, ഫസ്ന, മരുമക്കൾ - സുലൈമാൻ, ഹിശാം, അമാനുല്ല. ജിദ്ദയിലെ ഹയ്യുൽ ഫൈഹ മസ്ജിദ് റഹ്മ മഖ്​ബറയിൽ ഇന്ന്​ ഖബറടക്കി. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകരാണ്​ ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്​.

Read also: പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി വ്യവസായി നിര്യാതനായി
റിയാദ്: മലയാളി വ്യവസായി സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റംസ് അവൽ യുനൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി പാലക്കാട് പള്ളിപ്പുറം പിരായിരി ഉമർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ (57) ആണ് ജുബൈലിൽ മരിച്ചത്.

10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി കാണപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അബ്ദുല്ലത്തീഫ് കഴിഞ്ഞ 20 വർഷമായി ജുബൈലിൽ ബിസിനസ് നടത്തി വരുകയായിരുന്നു. മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെ.വി.എം. മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ജുബൈൽ), ജസ്‌ന (ദുബൈ), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബൈ), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), ഫസലുൽ റഹ്മാൻ, റഷീദ്, ഷാഹിന, സീനത്ത് ഫൗസിയ. ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.