അബുദാബി : അല്‍ ബാഹിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ട്രക്കുമാണ് കൂട്ടിയിടിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.  വാഹനത്തില്‍ ഇവര്‍ക്കൊപ്പം രണ്ട് കുട്ടികള്‍ കൂടെയുണ്ടായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. രണ്ട് കുട്ടികളും തീവ്രപരിചരണ വിഭാഗത്തിലാണ്.