Asianet News MalayalamAsianet News Malayalam

മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

കേബിള്‍ ഉപയോഗിച്ച് സ്ത്രീ മക്കളെ അടിച്ചെന്നാണ് പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 10 വയസ്സുള്ള കുട്ടിയുടെ പുറത്തും തുടയിലും മുഖത്തും അടിയേറ്റ ചതവുകളുണ്ടായിരുന്നു.

mother get fine for beating her kids with phone charger cable
Author
First Published Nov 10, 2022, 10:41 PM IST

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് രണ്ട് മക്കളെ അടിച്ച മാതാവിന് ശിക്ഷ വിധിച്ച് കോടതി. 1,100 ദിര്‍ഹമാണ് യുവതിക്ക് ഫുജൈറ പ്രാഥമിക ഫെഡറല്‍ കോടതി പിഴ ചുമത്തിയത്. എട്ടും പത്തും വയസ്സുള്ള മക്കളെയാണ് ഇവര്‍ കേബിള്‍ ഉപയോഗിച്ച് തല്ലിയത്. മര്‍ദ്ദനത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ പരാതി നല്‍കിയ കുട്ടികളുടെ പിതാവിന് നഷ്ടപരിഹാര ഇനത്തില്‍ 20,000 ദിര്‍ഹം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവിട്ടു. കേബിള്‍ ഉപയോഗിച്ച് സ്ത്രീ മക്കളെ അടിച്ചെന്നാണ് പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 10 വയസ്സുള്ള കുട്ടിയുടെ പുറത്തും തുടയിലും മുഖത്തും അടിയേറ്റ ചതവുകളുണ്ടായിരുന്നു. എട്ടു വയസ്സുള്ള കുട്ടിയുടെ ഇടത് തുടയ്ക്കും ഇടത് കാലിനും വലത് തുടയ്ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലില്‍ കുട്ടികളുടെ മാതാവ് കുറ്റം സമ്മതിച്ചു. പഠിക്കാന്‍ വേണ്ടിയാണ് കുട്ടികളെ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലിയതെന്നാണ് യുവതി കോടതിയില്‍ പറഞ്ഞത്. യുവതിയുടെ കുറ്റസമ്മതം പരിഗണിച്ചാണ് വിധി പ്രഖ്യാപിച്ചത്. ഫുജൈറ പ്രാഥമിക ഫെഡറല്‍ കോടതിയില്‍ കുട്ടികളുടെ പിതാവ് നല്‍കിയ കേസില്‍ ദിര്‍ഹം തന്‍റെ മുന്‍ഭാര്യ   49,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. 

Read More -  വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി വനിതയ്ക്ക് നാല് വര്‍ഷം തടവ്

പത്തുവയസ്സുള്ള മകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പിതാവ് അറസ്റ്റില്‍

യെമന്‍: പത്തുവയസ്സുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. യെമനിലാണ് സംഭവം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

Read More - യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി

പെണ്‍കുട്ടിയുടെ പിതാവിന് പുറമെ ഭര്‍ത്താവും മതപുരോഹിതനും സംഭവത്തില്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പ്രായത്തില്‍ കൃത്രിമം കാണിച്ച് വിവാഹം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് പേഴ്സണല്‍ സ്റ്റാറ്റസ് കോടതിക്ക് കൈമാറി. സാമൂഹിക മാധ്യമങ്ങളില്‍ സംഭവം പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധമറിയിച്ചത്.  

Latest Videos
Follow Us:
Download App:
  • android
  • ios