മുഹറം പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്‌കറ്റ്; ഒമാനില്‍ മുഹറത്തിന്റെ ആദ്യ ദിനം നാളെ. ഹിജ്‌റ 1444 മുഹറത്തിന്റെ ആദ്യ ദിനം 2022 ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്ന് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഹിജ്‌റ 1443 ദുല്‍ ഹിജ്ജയുടെ അവസാന ദിവസമായിരിക്കുമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുഹറം പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയില്‍ മുഹറം ഒന്ന് ശനിയാഴ്ച; പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി
മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്‍ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്. വ്യാഴാഴ്‍ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റ വര്‍ഷം 1444ലെ ഒന്നാമത്തെ ദിവസമായ മുഹറം - 1, ജൂലൈ 30 ശനിയാഴ്‍ചയായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ അറിയിപ്പ്.
ഹിജ്റ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്‍ച (ജൂലൈ 29), ദുല്‍ഹജ്ജ് 30 ആണ്. ഹിജ്റ വര്‍ഷം 1443ലെ അവസാന ദിനമാണ് ഇന്ന്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു
ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു
അബുദാബി: ഹിജ്റ പുതുവര്‍ഷാംരംഭമായ മുഹറം ഒന്നിന് യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഹിജ്റ വര്‍ഷാരംഭ ദിനത്തില്‍ അവധിയായിരിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചിരിക്കുന്നത്.
മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.
