അബുദാബി: യു എ ഇ സ്വദേശികള്‍ക്ക് അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ഇന്ത്യ ആരംഭിച്ചതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.

മൾടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതിനുള്ള സംവിധാനം ബി എൽ എസ് ഇന്‍റർനാഷനൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തി കഴിഞ്ഞതുമായി അദ്ദേഹം വ്യക്തമാക്കി. പുതിയ വിസ ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി.