പ്രവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മുനിസിപ്പല്‍ ലൈസന്‍സില്ലാതെ നിയമ വിരുദ്ധമായി തയ്യല്‍ ജോലികള്‍ ചെയ്‍തിരുന്നുവെന്നും തുണികള്‍ സൂക്ഷിച്ചിരുന്നുവെന്നും മസ്‍കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനി പ്രവാസികളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ നിയമ ലംഘങ്ങള്‍ പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്റ വിലയത്തിലായിരുന്നു മുനിസിപ്പാലിറ്റി അധികൃതരുടെ പരിശോധന. ഇവിടങ്ങളില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയെന്ന് മുനിസിപ്പിലാറ്റി അറിയിച്ചു.

Scroll to load tweet…

പ്രവാസികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മുനിസിപ്പല്‍ ലൈസന്‍സില്ലാതെ നിയമ വിരുദ്ധമായി തയ്യല്‍ ജോലികള്‍ ചെയ്‍തിരുന്നുവെന്നും തുണികള്‍ സൂക്ഷിച്ചിരുന്നുവെന്നും മസ്‍കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. താമസ സ്ഥലങ്ങളില്‍ ലൈസന്‍സില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. 

Scroll to load tweet…

Read also: ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍