അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി - 20 ഉച്ചകോടിയിൽ മരുഭൂകരണത്തിനെതിരെ പോരാടാനുള്ള പ്രോഗ്രാമിന്റെ ഡയറക്ടർ കൂടിയായ മുരളി തുമ്മാരുകുടി ‘ഗ്രീനിങ് അറേബ്യ 2022’, ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ എന്നീ പ്രോഗ്രാമുകളുടെ ഭാഗമായ സമ്മേളനത്തിൽ പ്രഭാഷണം നിർവഹിച്ചു.

റിയാദ്: ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനും മലയാളിയുമായ മുരളി തുമ്മാരുകുടി റിയാദ് സന്ദർശിച്ചു. സൗദി ജലം - കാർഷിക - പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ, തരിശ്ശായി കിടക്കുന്നതും പച്ചപ്പില്ലാത്തതും എന്നാൽ കൃഷിയോഗ്യവുമായ ഭൂപ്രദേശങ്ങൾ ഹരിതവത്കരിക്കുന്നതിനും കൃഷിയോഗ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്. 

അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി - 20 ഉച്ചകോടിയിൽ മരുഭൂകരണത്തിനെതിരെ പോരാടാനുള്ള പ്രോഗ്രാമിന്റെ ഡയറക്ടർ കൂടിയായ മുരളി തുമ്മാരുകുടി ‘ഗ്രീനിങ് അറേബ്യ 2022’, ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ എന്നീ പ്രോഗ്രാമുകളുടെ ഭാഗമായ സമ്മേളനത്തിൽ പ്രഭാഷണം നിർവഹിച്ചു. ഇന്ത്യയിൽ നിന്ന് മുരളി തുമ്മാരുകുടിയോടൊപ്പം മറ്റൊരു മലയാളി വിദഗ്ധനായ ജേക്കബും സമ്മേളനത്തിൽ പങ്കെടുത്തു. സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ വിഷൻ 2030ന് കീഴിലാണ് മരുഭൂമിയെ ഹരിതവത്കരിക്കാനുള്ള പ്രവർത്തനം നടക്കുന്നത്. 

‘അറേബ്യയെ ഹരിതാഭമാക്കുക’ എന്ന സംരംഭത്തിന് കീഴിൽ തരിശ്ശായി കിടക്കുന്ന ഭാഗങ്ങൾ ഹരിതാഭമാക്കി മാറ്റാൻ ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കലാണ് ലക്ഷ്യം. ഉച്ചകോടിക്ക് ശേഷം മുരളി തുമ്മാരുകുടി ഇന്ത്യൻ എംബസി സന്ദർശിക്കുകയും ഉപസ്ഥാനപതി രാംപ്രസാദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ജി - 20 ഉച്ചകോടി സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ഉംറ വിസയുടെ കാലാവധി മൂന്നുമാസമാക്കി ദീര്‍ഘിപ്പിച്ചു; രാജ്യത്തുടനീളം സഞ്ചരിക്കാം
റിയാദ്: ഉംറ വിസാ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സൗദിയിലെ മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിക്കാന്‍ സാധിക്കും. ഓൺലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഉംറ വിസ ലഭിക്കും. 

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹജ്ജ്, ഉംറ മന്ത്രി. മിനായിലും അറഫയിലും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനുമാണ് സ്‍മാര്‍ട്ട് കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹ‍ജ്ജ് സ്‍മാര്‍ട്ട് കാര്‍ഡുകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് അറിയിച്ചു. ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്കാണ് ഹജ്ജ് അവസരം ലഭിക്കുക. 

Read also: എട്ട് തസ്തികകളിൽ ഇനി പ്രവാസികളെ നിയമിക്കാനാവില്ല; നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം

മാതൃകാ രീതിയില്‍ ഹജ്ജ് സംഘാടനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സഹായിക്കും. ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. നേരത്തെ ഉംറ സര്‍വീസ് കമ്പനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്. 

സര്‍വീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ ഇപ്പോള്‍ ഇ-സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കും. യാത്രാ, താമസ സൗകര്യങ്ങള്‍ക്ക് ഹജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വിശ്വാസയോഗ്യമായ കമ്പനികളുമായി മുന്‍കൂട്ടി ധാരണയിലെത്താന്‍ സാധിക്കും.