Asianet News MalayalamAsianet News Malayalam

ചെറിയ പെരുന്നാൾ; മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി

അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ  24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ  ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

muscat indian embassy closed today due to eid al fitr
Author
First Published Apr 10, 2024, 6:17 PM IST

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ചെറിയ പെരുന്നാൾ പ്രമാണിച്ചു അവധി. ഈദ് അൽ ഫിത്ർ  പ്രമാണിച്ചു മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഏപ്രിൽ പത്ത് ബുധനാഴ്ച അവധിയാണെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ  24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ  ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന  നമ്പറിലേക്കും  ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ  അഭ്യർത്ഥിച്ചിട്ടുണ്ട്.

muscat indian embassy closed today due to eid al fitr

Read Also - സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ

ചെറിയ പെരുന്നാൾ; ഒമാനിൽ 154 തടവുകാർക്ക് മോചനം

മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 154 തടവുകാർക്ക് മോചനം. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 154 തടവുകാർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകി വിട്ടയച്ചത്.

അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios