സു​ൽ​ത്താ​നേ​റ്റിൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കാം.

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള എം​ബ​സി ഓപ്പൺ ഹൗ​സ് നാളെ. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാണ് ഓപ്പൺ ഹൗസ്. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ സം​ബ​ന്ധി​ക്കും. 

സു​ൽ​ത്താ​നേ​റ്റിൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കാം. നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഓപ്പ​ൺ ഹൗ​സ്​ സ​മ​യ​ത്ത്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read Also -  ആകർഷകമായ ശമ്പളം, സൗജന്യ താമസം, ഭക്ഷണ അലവൻസും! ഈ ഒരൊറ്റ നിബന്ധന മാത്രം; വമ്പൻ റിക്രൂട്ട്മെന്‍റുമായി എമിറേറ്റ്സ്

ഒമാൻ സുൽത്താന് അറബ് പാർലമെന്‍റിന്‍റെ ലീഡർഷിപ്പ് അവാർഡ്

മസ്കത്ത്​: ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖിന്​ അറബ് പാർലമെന്റിന്‍റെ ‘ലീഡർഷിപ്പ് അവാർഡ്’. അറബ് രാഷ്ട്രങ്ങളുടെ പ്രശ്ന പരിഹാരത്തിനായി സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ്​ ആദരവ്.

സുൽത്താനെ പ്രതിനിധീകരിച്ച്​ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്​ പുരസ്കാരം ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്‌മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫിസിലെത്തിയാണ് പുരസ്കാരം കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ശറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, അറബ് പാർലമെന്റ് അംഗങ്ങൾഎന്നിവരും സംബന്ധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...