Asianet News MalayalamAsianet News Malayalam

കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചതില്‍ വിശദീകരണവുമായി മുനിസിപ്പാലിറ്റി

പഴങ്ങളും പച്ചക്കറികളും ചീഞ്ഞു തുടങ്ങിയിരുന്നതിനാല്‍ അവ മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ നശിപ്പിച്ചതെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. 

Muscat Municipality explains why it destroyed agricultural crops at a market
Author
Muscat, First Published Apr 10, 2022, 11:16 PM IST

മസ്‍കത്ത്: ഒമാനില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ നശിപ്പിച്ചതില്‍ വിശദീകരണവുമായി മസ്‍കത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ ദിവസം  മവാലീഹ് സെന്‍ട്രല്‍ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റിലായിരുന്നു പച്ചക്കറികളും പഴങ്ങളും  നശിപ്പിച്ചത്. എന്നാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലായിരുന്നുവെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

പഴങ്ങളും പച്ചക്കറികളും ചീഞ്ഞു തുടങ്ങിയിരുന്നതിനാല്‍ അവ മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ നശിപ്പിച്ചതെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. ആരോഗ്യ സുരക്ഷയും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്‍തതെന്നും അധികൃതര്‍ വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios