Asianet News MalayalamAsianet News Malayalam

Gulf News | താമസ സ്ഥലത്ത് സ്വര്‍ണാഭരണ നിര്‍മാണം നടത്തിയവര്‍ റെയ്‍ഡില്‍ കുടുങ്ങി

ലൈസന്‍സ് ഇല്ലാതെ താമസ സ്ഥലം കേന്ദ്രീകരിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പരിശോധനയില്‍ പിടികൂടി.

Muscat municipality raids a gold ornament manufacturing facility functioned inside a house
Author
Muscat, First Published Nov 15, 2021, 2:12 PM IST

മസ്‍കത്ത്: ഒമാനില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് സ്വര്‍ണാഭരണ നിര്‍മാണം നടത്തിയവര്‍ കുടങ്ങി. മത്റയിലെ ഒരു വീട്ടിലാണ് ഞായറാഴ്‍ച മസ്‍കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തിയത്.

ലൈസന്‍സ് ഇല്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രമായിരുന്നു ഇതെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തി താമസ സ്ഥലങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെയും സമാന സ്വഭാവത്തില്‍ താമസ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ സ്ഥാപനങ്ങളിലും മറ്റും അധികൃതര്‍ പരിശോധന നടത്തിയിരുന്നു. 

സ്വദേശികളുടെ എണ്ണം കുറഞ്ഞാല്‍‌ സ്വകാര്യ കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താന്‍ നീക്കം
കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) സ്വകാര്യ കമ്പനികളില്‍ (Private firms) നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ (Kuwaitisation) കനത്ത പിഴ ചുമത്താന്‍ നീക്കം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ (Public authority for Manpower) നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കുവൈത്തിലെ പ്രമുഖ മാധ്യമമായ അല്‍ ജരീദയാണ് ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിക്കുന്ന തീരുമാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, സിവില്‍ സര്‍വീസ് കമ്മീഷന് നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മീഷന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും നിര്‍ദേശങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. ഇതിന് ശേഷം തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്‍തു.

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി വത്കരണം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സ്വദേശികള്‍ക്ക് സഹായകമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ക്കായുള്ള സമ്മര്‍ദം കുറയ്‍ക്കാനും സാധിക്കും. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം അന്താരാഷ്‍ട്ര സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിജപ്പെടുത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios