വിമാനം എപ്പോള്‍ പുറപ്പെടുമെന്ന വിവരം അധികൃതര്‍ നല്‍കാത്തതിനാല്‍ യാത്ര ഇനിയും വൈകുമെന്ന ആശങ്കയിലാണ് മസ്കറ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് 9ൽ  ബോര്‍ഡിങിനായി കാത്തിരിക്കുന്ന യാത്രക്കാർ. 

മസ്കറ്റ്: മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നുവെന്ന് യാത്രക്കാര്‍. ഒമാൻ സമയം രാവിലെ 10:45ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന IX - 554 വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. വിമാനത്തിലേക്കുള്ള ബോര്‍ഡിങ് സമയം 01:30 എന്നാണ് ബോര്‍ഡിങ് പാസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിമാനം എപ്പോള്‍ പുറപ്പെടുമെന്ന വിവരം അധികൃതര്‍ നല്‍കാത്തതിനാല്‍ യാത്ര ഇനിയും വൈകുമെന്ന ആശങ്കയിലാണ് മസ്കറ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് 9ൽ ബോര്‍ഡിങിനായി കാത്തിരിക്കുന്ന യാത്രക്കാർ. തിരുവന്തപുരത്തേക്കുള്ള യാത്രക്കായി ഒമാൻ സമയം രാവിലെ ഏഴു മണിക്ക് മസ്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയവരാണിവര്‍. ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികളും കുടുംബവും അടങ്ങുന്ന യാത്രക്കാരും എപ്പോള്‍ യാത്ര തുടങ്ങാനാവുമെന്നറിയാതെ വിമാനത്താവളത്തിലെ ഗേറ്റ് നമ്പർ ഒൻപതിൽ കാത്തിരിക്കുന്നത്. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

Read also: ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി