സാംസ്‍കാരിക വിനിമയ വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് 'അന്നപൂര്‍ണ - 2022' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയം കൂട്ടുവാനും വിദേശികള്‍ക്ക് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് 'അന്നപൂര്‍ണ' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. 

സാംസ്‍കാരിക വിനിമയ വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യയില്‍ ഇന്ത്യന്‍ രൂചികള്‍ പ്രചരിപ്പിക്കുന്നതില്‍ സംഭാവനകള്‍ നല്‍കുന്ന റസ്റ്റോറന്റുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. 

Read also: അവധിക്കാലത്തും പരിശോധന ശക്തം; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

താത്പര്യമുള്ള റസ്റ്റോറന്റുകള്‍ക്ക് cul.jeddah@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങളും പദ്ധതിയില്‍ പങ്കാളികളാവുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും. ഇ-മെയില്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 15 ആണ്.

Scroll to load tweet…

Read also: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.