Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടിച്ചെടുത്തത് ആയിരക്കണക്കിന് ലഹരി ഗുളികകള്‍

 2716 ലഹരി ഗുളികകളാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടികൂടിയത്.

narcotic pills found from passengers bag in Qatar
Author
Doha, First Published Aug 1, 2022, 4:55 PM IST

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയത് വന്‍തോതില്‍ ലഹരി ഗുളികകള്‍. കസ്റ്റംസിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

 2716 ലഹരി ഗുളികകളാണ് യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടികൂടിയത്. ഇവയുടെ ചിത്രങ്ങള്‍ സഹിതം കസ്റ്റംസ് അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പിടികൂടിയ ലഹരി ഗുളികകള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

Read Also- ഖത്തറില്‍ നിലവിലുള്ള ഇന്ധനവില തന്നെ തുടരുമെന്ന് അറിയിപ്പ്

കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് വിഭാഗത്തിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് അധികൃതര്‍  ലഹരി ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. സ്ത്രീകള്‍ക്കായുള്ള ബാഗുകളും മറ്റും കൊണ്ടുവന്ന ഷിപ്പ്‌മെന്റിനുള്ളിലൊളിപ്പിച്ചാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി ഗുളികകളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 887 ലഹരി ഗുളികകളാണ് കണ്ടെത്തിയത്. അടിയന്തര നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. 

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 390 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 390 പേര്‍ കൂടി ജൂലൈ 26ന് പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 386  പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.   

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് നാല് പേരെയും അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

Read Also-  ഖത്തറില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ഏറ്റവും പുതിയ ക്യാബിനറ്റ് തീരുമാനം അനുസരിച്ച് അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലം, പൊതുഗതാഗതം, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഈ തീരുമാനം ജൂലൈ 7 മുതല്‍ നിലവില്‍ വന്നു.


 
 

Follow Us:
Download App:
  • android
  • ios