Asianet News MalayalamAsianet News Malayalam

സംശയം തോന്നി പാര്‍സൽ പരിശോധിച്ചു; പിടിച്ചെടുത്തത് ഒളിപ്പിച്ച് കടത്തിയ വന്‍ ലഹരിമരുന്ന് ശേഖരം

പാര്‍സലില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറിന് തോന്നിയ സംശയമാണ് ലഹരി ഗുളികകള്‍ പിടികൂടുന്നതിലേക്ക് നയിച്ചത്.

narcotic pills seized in qatar
Author
First Published Mar 1, 2024, 5:49 PM IST

ദോഹ: ഖത്തറിലേക്ക് ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതര്‍. എയര്‍ കാര്‍ഗോ വിഭാഗം അധികൃതരുടെ പരിശോധനയില്‍ പാ​ഴ്സ​ലാ​യി അ​യ​ച്ച വീ​ട്ടു​പ​ക​ര​ണ​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 27,930 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്.

ഖത്തറിലേക്കെത്തിയ പാര്‍സലില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടറിന് തോന്നിയ സംശയമാണ് ലഹരി ഗുളികകള്‍ പിടികൂടുന്നതിലേക്ക് നയിച്ചത്. സംശയം തോന്നിയ പാര്‍സല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. 

Read Also -  എത്തിയത് രണ്ട് കാര്‍ഗോ, പെട്ടിയില്‍ സവാള, ഉദ്യോഗസ്ഥര്‍ക്ക് സംശയം; എക്‌സ്റേ പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്

തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ പുകശ്വസിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിെൻറ (38) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്.

അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം. ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ബോബി ദേവിയാണ് പരേതെൻറ ഭാര്യ. മൂന്ന് മക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios