യുകെയിൽ നിന്നെത്തിയ ഹെയർ ഓയിലും ഷാമ്പുവും സൂക്ഷ്മ പരശോധനയിൽ ബോട്ടിലുകളിൽ നിറച്ചത് മയക്കുമരുന്ന്. പിടിച്ചെടുത്ത വസ്തുക്കൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ഹെയർ ഓയിലും ഷാമ്പൂവും സ്പെയർ പാർട്സും എന്ന വ്യാജ വാണിജ്യ വിവരണങ്ങളോടെ എത്തിയ മൂന്ന് ഷിപ്പ്മെന്റുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ഏകദേശം 5 കിലോഗ്രാം 'കെമിക്കൽ' ലഹരിമരുന്ന് അടങ്ങിയ ദ്രാവകം കണ്ടെത്തി. നിയന്ത്രണ ഏജൻസികളെ വഞ്ചിച്ച് രാജ്യത്തേക്ക് കടത്തുന്നതിനായി അതീവ രഹസ്യമായാണ് ഇത് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത വസ്തുക്കൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. പുതിയ കള്ളക്കടത്ത് രീതികൾ കണ്ടെത്തി രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കസ്റ്റംസ് വകുപ്പിന്റെ ജാഗ്രതയുടെയും കാര്യക്ഷമതയുടെയും തെളിവാണ് ഈ ഓപ്പറേഷനെന്ന് അധികൃതർ വ്യക്തമാക്കി.


