ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.

മസ്കറ്റ്: ഒമാനിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക അവധിയാണ് പ്രഖ്യാപിച്ചത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.

2025 നവംബർ 26, 27 തീയതികളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളടക്കം നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും. ഒമാന്‍റെ 55-ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചത്.