Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍; നീറ്റ് പരീക്ഷാകേന്ദ്രം ഒമാനിലും അനുവദിക്കണമെന്ന് കൈരളി ഒമാന്‍

നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും വലിയ മനസിക സമ്മര്‍ദ്ദം ഇത് സൃഷ്ടിക്കുമെന്നും അതൊഴിവാക്കാന്‍ ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കൈരളി മസ്‌കറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

neet exam should conduct in oman too said kairali oman
Author
Muscat, First Published Jul 25, 2021, 8:21 PM IST

മസ്‌കറ്റ്: സെപ്തംബര്‍ 12ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് ഒമാനിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് 'കൈരളി ആര്‍ട്‌സ് ക്ലബ് ഒമാന്‍' ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ നാട്ടില്‍ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും വലിയ മനസിക സമ്മര്‍ദ്ദം ഇത് സൃഷ്ടിക്കുമെന്നും അതൊഴിവാക്കാന്‍ ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കൈരളി മസ്‌കറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കുവൈത്തിലും യുഎഇയിലും സെന്‍ററുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ഒമാനില്‍ നിന്നുള്ള അഞ്ഞൂറോളം പരീക്ഷാര്‍ഥികളുടെ കാര്യത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട്   സിപിഐ എം  രാജ്യ സഭാ  നേതാവ്  എം പി  എളമരം കരീമിന് മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് നല്‍കുകയും ഫോണില്‍ വിളിച്ച് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായും കൈരളി ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍  അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios