യാത്രാ സമയത്ത്  വിമാനത്താവളത്തിലെ തിരക്കില്‍ നിന്ന് രക്ഷപെട്ട് വേഗത്തില്‍ ചെക് ഇന്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായകമാവും. വിമാനം പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 

അബുദാബി: അബുദാബിയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഇന്റിഗോ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ദുബായ് സിറ്റി ടെര്‍മിനല്‍ വഴി ലഗേജ് ചെക്ക് ഇന്‍ ചെയ്യാനാവും. യാത്രാ സമയത്ത് വിമാനത്താവളത്തിലെ തിരക്കില്‍ നിന്ന് രക്ഷപെട്ട് വേഗത്തില്‍ ചെക് ഇന്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായകമാവും. വിമാനം പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് വരെയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുക.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്കും വൈകാതെ ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. അബുദാബിയില്‍ നിന്നുള്ള യാത്രക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യയിലേക്കാണെന്നും വിമാന കമ്പനികളുമായി സഹകരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്നും അബുദാബി എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ മാര്‍ട്ടിന്‍ ഡി ഗ്രൂഫ് പറഞ്ഞു.